രണ്ട് വിഷുചിത്രങ്ങൾ.. ഗാങ്ങ്‌സ്റ്ററും 7ത് ഡേയും - റിവ്യൂ - Gangster and Seventh day - Malayalam movie Review

എല്ലാവർക്കും എന്റെ വിഷു ആശംസകൾ.

രണ്ട് വിഷുചിത്രങ്ങൾ കണ്ടു. ഗാങ്ങ്‌സ്റ്ററും 7ത് ഡേയും. കുറേ റിവ്യൂസ് വന്നത് കൊണ്ട് .Story part ഒഴിവാക്കുന്നു.

Gangster

അവലോസുണ്ട. പേരു കേട്ടാൽ എന്തോ ഭയങ്കര ഉണ്ടയാണെന്നു തോന്നൂം, പക്ഷേ അത്രയൊന്നും ഭയങ്കരമല്ലാത്ത ഒരു ഉണ്ടയാണ് 'ഗാങ്ങ്‌സ്റ്റർ' എന്ന ഈ ബിഗ് ഹൈപ്പ് ഉണ്ട.

രണ്ട് മണിക്കൂർ ത്രില്ലടിക്കാം എന്നു കരുതി കയറിയതാണ്. പക്ഷേ അധികം ത്രില്ലടിക്കാൻ കഴിഞ്ഞില്ല, ഇപ്പോ ത്രില്ലടിപ്പിക്കും, ഇപ്പോ ത്രില്ലടിപ്പിക്കും എന്നു കരുതി പടം തീരുന്നതു വരെ കാത്തിരുന്നു, പക്ഷേ അതുണ്ടായില്ല.

ഗാങ്ങ്‌സ്റ്ററിന്റെ ഹിസ്റ്ററി പറയാൻ കാർട്ടൂൺ. കാർട്ടൂണിനോടു എനിക്കു വലിയ വിരോധമൊന്നുമില്ല, നല്ല കാർട്ടൂണുകളാണെങ്ങിൽ ഇഷ്ടവും ആണ്, ടോം ആൻഡ് ജെറി് പോലെ. പക്ഷേ ഈ കാർട്ടൂൺ കണാൻ ഒരു സുഖവുമില്ല. കാർട്ടൂൺ മേക്കിങ്ങ് ശരിയല്ലാത്തതാണ് കാരണം. ഒരു മികച്ച കാർട്ടൂണിസ്റ്റ് (അല്ലെങ്കിൽ കാർട്ടൂൺ മേക്കർ) ആണ് ചൈയ്തതെങ്കിൽ ആ  part ഭംഗിയായേനെ.

കഞ്ജാവടിയൻ തടിയൻ വില്ലനും മമ്മൂട്ടിയും തമ്മിലുള്ള ഫൈറ്റ് ആണ് കഥ. പുതുമയോടെ എടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ പുതുമ വേവാത്ത പരുവത്തിൽ വിളമ്പി.

ഒരു  realistic സ്‌റ്റൈൽ മൂവി ആണ്.  Fiction നെക്കാളും  reality സ്‌റ്റൈലിൽ ആണ് എടുത്തിട്ടുള്ളത്. അതു കൊണ്ടാണ് പല റിവ്യൂകളും 'ആർട്ട് മൂവി' എന്നു പറഞ്ഞത്. പക്ഷേ രണ്ട് കാര്യങ്ങളിൽ ഈ ചിത്രം പരാജയപ്പെട്ടു. 1) ആർട്ട് മൂവി എന്ന നിലയിൽ എത്താനുള്ള 'ആർട്ട്' ഇതിലില്ല. ആഷിക്ക് അബുവിനു ചിലപ്പോൾ സംവിധായകൻ എന്ന നിലയിൽ മികവ് ഉണ്ടായിരിക്കും, പക്ഷേ അമൽ നീരദിന്റെ  visual artistic sense ആഷിക്ക് അബുവിനു ഇല്ല. ഈ പടത്തിന് ഈ സെൻസ് അത്യാവശ്യമായിരുന്നു. 2) ഒരു മാസ്സ് ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ ഈ പടം പരാജയപ്പെട്ടു.

എന്നാലും ചില ഗുണങ്ങളൊക്കെ ഈ ചിത്രതിനു ഉണ്ട്, അതിലൊന്ന് മാസ്സ് ഇലെമെന്റ്‌സ് കുത്തിക്കേറ്റാൻ തീരെ ശ്രമിചില്ല എന്നതാണ്. കൊമേർഷ്യൽ വിജയം എന്ന ലക്ഷ്യം തീരെ ശ്രദ്ധിക്കാതെ കഥയോട് 100% സത്യസന്ധത പുലർത്തി നല്ല സിനിമയെടുക്കാൻ ശ്രമിച്ചു. പക്ഷെ ഒരു പരിധിയിൽ കൂടുതൽ മികവ് ഒരു ഘടകത്തിലും കൊണ്ടു വരാൻ കഴിഞ്ഞില്ല. ചുരുക്കിപറഞ്ഞാൽ ഒരു മികച്ച ചിത്രം (Postmodern movie) ഉദ്ദേശിച്ചു, പക്ഷെ ഒരു ശരാശരി ചിത്രമായിപ്പോയി.

Rating: 2.65/5
Verdict: Avg, maybe a hit due to hype and vacation season.

7th Day

ഒരു നല്ല ത്രില്ലർ ആണ് 7ത് ഡേ. ശക്തമായ തിരക്കഥയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഒരു darkness theme ഇൽ ആണ് എടുത്തിരിക്കുന്നത്. ഫസ്റ്റ് ഹാഫ് ക്യാമറ എനിക്കത്ര ഇഷ്ട്ടപ്പെട്ടില്ല. സെക്കന്റ് ഹാഫ് കൊള്ളാം, darkness theme നോട് ചേരുന്ന sequences ആണ്. ഈ തിരകഥ ആര് സിനിമ ആക്കിയാലും വിജയിക്കും.

പ്രിഥ്വിരാജ് സ്ഥിരം ശൈലിയിൽ നന്നായി അഭിനയിച്ചു. പ്രിഥ്വിരാജിന്റെ ആക്റ്റിംഗ് സ്‌റ്റൈലിനു ചേരുന്ന ഒരു  precision ഈ തിരകഥക്കുണ്ട്.

ധൈര്യമായി ടിക്കറ്റെടുത്ത് കാണാവുന്ന ചിത്രമാണ് 7ത് ഡേ. ആസ്വദിക്കാൻ പറ്റും. നിരാശപെടുത്തില്ല.

Rating: 3/5
Verdict: Hit.

എന്റെ റിവ്യൂകൾക്കു താൽക്കാലിക വിട.

എന്റെ ജീവിതം കൂടുതൽ ഉത്തരവാദിത്തങ്ങളിലേക്കു നീങ്ങിയതിനാൽ ഇനി അധികം റിവ്വ്യൂസ് ഇടാൻ സാധിക്കില്ല. എന്നാലും പറ്റുമെങ്കിൽ ഞാൻ റിവ്വ്യൂ ഇടും. പക്ഷേ ഇതുവരെ ഇട്ടതു പോലെ എല്ലാ ആഴ്ചയിലും ഇടാൻ സാധിക്കില്ല.

ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ഡേനൈറ്റ് ഗെയിം റിവ്യു - Day and Night Game Review

On Story

ഒരു ദിവസം ഒരു ഫ്രണ്ട്ിന്റെ വിളി പ്രകാരം ടൗണിൽ എത്തുന്ന നായകൻ, ടൗണിൽ വച്ചു ബാഗ് മാറിപ്പോയതു കാരണം ഒരു പെണ്ണിനെ പരിചയപ്പെടാൻ ഇടയാവുന്നു, പെണ്ണു മുഖേന ജോലി കിട്ടുന്നു. പെണ്ണുമായി പ്രേമത്തിലാവുന്നു, നായകൻ ടൗണിൽ എത്തിപ്പെടാനുണ്ടായ കാരണം എന്താ? അച്ചൻ!. അച്ചനെ കണ്ടുപിടിക്കാനായി നാട്ടിൽ നിന്നു പുറപ്പെട്ടതാണു നായകൻ, എന്തിനാണു അച്ചനെ കണ്ടുപിടിക്കുന്നത്?

അനിയത്തിയുടെ കല്യാണത്തിനു മാറി ജീവിക്കുന്ന അച്ചനെ വിളിക്കണം എന്നു നായകനോട് അമ്മ പറയുന്നു, കുടുംബത്തെ മറന്നു ജീവിക്കുന്ന അച്ചനെ നായകനു ഇഷ്ടമല്ലെങ്ങിലും അച്ചനെ നായകൻ കല്യാണതിനു ക്ഷണിക്കുന്നു. കുടുംബം അച്ചനുമായി ഒരുമിക്കുന്നതിന്റെ സാഹചര്യം ഉണ്ടാവുന്നു. കല്യാണം ഉറപ്പിക്കുന്ന വേളയിൽ ചെക്കന്റെ വീട്ടുകാർ ചോദിക്കാതെ തന്നെ അച്ചൻ വലിയ സ്ര്തീധനം വാഗ്ദാനം ചെയ്യുന്നു. ഭാര്യയോടും മക്കളോടും ചെയ്ത തെറ്റിനു ഒരു പശ്ചാത്താപമെന്ന നിലക്കാണ് നായകനും അവന്റെ അമ്മയും ഇതിനെ കാണുന്നത്, പക്ഷേ വിവാഹത്തിന്റെ വേളയിൽ അച്ചൻ കാശ് ശരിയായില്ല എന്നു പറയുന്നു, സ്ര്തീധനം കൊടുക്കണമെങ്ങിൽ വീട് വിൽക്കേണ്ടി വരും എന്നു പറയുന്നു, വീട് വിൽക്കുന്നു. വീടിന് അഡ്വാൻസ് വാങ്ങിയ 15 ലക്ഷവും കൊണ്ട് അച്ചൻ മുങ്ങുന്നു. ഇങ്ങനെ പണം കൊണ്ട് മുങ്ങിയ അച്ചനെ കണ്ടുപിടിക്കാനാണു നായകൻ ടൗണിൽ എത്തുന്നത്.

ടൗണിൽ ഒരു വിധം  settled ആയി അനുജത്തിയെ കെട്ടിക്കാനുള്ള പണം ശരിയായി എന്ന നിലയിൽ നായകൻ എത്തുന്നു. പക്ഷെ ഈ ഘട്ടത്തിൽ വലിയ ഒരു ചതി നായകൻ തിരിച്ചറിയുന്നു. തന്നെ പ്രേമിച്ച പെണ്ണും ജോലി തന്ന ബോസും തന്നെ അവരുടെ തട്ടിപ്പിനുള്ള കരുവാക്കിയെന്നു നായകൻ മനസ്സിലാക്കുന്നു.

ഇങ്ങനെയൊക്കെയാണു കഥ..

Opinion

ഒരു ലക്ഷണമുള്ള സിനിമാക്കഥയാണ്. ഒരു എന്റെർറ്റൈനർ ആക്കാനുള്ള സ്‌കോപ്പ് ഒക്കെ കഥയിലുണ്ടായിരുന്നു. തിരക്കഥയിലും സംവിധാനത്തിലും ഒരു പരിചയക്കുറവ് നമുക്ക് ഫീൽ ചെയ്യുമെങ്ങിലും ഒരു വിധം മോശമല്ലാതെ തന്നെ എടുത്തിട്ടുണ്ട്.

സെക്കന്റ് ഹാഫിൽ കുറച്ചു ഇഴച്ചിൽ ഉണ്ടായിരുന്നു. കഥയുടെ കണ്ണികൾ കൂട്ടി യോജിപ്പിക്കുന്നതിലൊ അല്ലെങ്ങിൽ ചില കണ്ണികളുടെ ധൈർഘ്യത്തിലോ ചില പാളിച്ചകൾ ഉള്ളതായി തോന്നി. സെക്കന്റ് ഹാഫിൽ ചിലപ്പോഴൊക്കെ പ്രേക്ഷകനു സിനിമയുടെ ഒഴുക്കു നഷ്ടപ്പെടുന്നു...

മക്ബൂൽ സൽമാനു തിളങ്ങാൻ പറ്റിയ ഒരു കഥാപാത്രം ആണ് കിട്ടിയത്. മക്ബൂൽ കഥയുടെ മൂഡിനു ചേരുന്ന രൂപത്തിൽ അഭിനയിച്ചിട്ടുമുണ്ട്, പക്ഷെ മക്ബൂൽ ആക്റ്റർ എന്ന നിലയിൽ ഒരുപാട് മെച്ചപ്പെടാനുണ്ട്. മെച്ചപ്പെടുമോ? കണ്ടറിയണം. ഈ നിലയിൽ B-Grade ചിത്രങ്ങളിലെ നായകനവാനുള്ള യോഗ്യതയേ മക്ബൂലിനു ഉള്ളൂ.

ഭഗത് മാനുവൽ തന്റെ റോൾ വളരെ പക്വതയോടെ കൈകാര്യം ചെയ്തു. ഒരു മികച്ച അഭിനേതാവാണ് ഭഗത് മാനുവൽ. രൂപം അങ്ങനെയയതു കൊണ്ട് ഒരു പക്ഷെ നായകനാവാൻ കഴിയില്ലെങ്ങിലും പക്വതയുള്ള സ്വഭാവ കഥാപാത്രങ്ങൾ നല്ല രീതിയിൽ ചെയ്യാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്.  

അർച്ചന കവി മോശമാക്കിയില്ല, ശിവാജി ഗുരുവായൂർ അച്ചന്റെ വേഷം മികച്ചതാക്കി. പോലിസുകാരനായി വന്ന ആൾ ഒരു Miss-cast ആയിട്ടു തോന്നി, ഓവറാക്കി ബോറാക്കി. മറ്റുള്ളവർ നന്നായി.

കണ്ണൂരിലാണ് പടം shoot ചെയ്തത്... ദൈവമേ, കണ്ണുരിനു ഇത്ര സൗന്ദര്യമോ? നല്ല രീതിയിൽ കണ്ണൂരിന്റെ  Beauty spots കാണിക്കാൻ സിനിമക്കായി.. പയ്യാമ്പലം, ബേബി ബീച്ച്, ഗസ്റ്റ് ഹൗസ് ബീച്ച് എന്നിങ്ങനെയുള്ള എന്റെ  Favourite സ്ഥലങ്ങളെല്ലാം നല്ല രീതിയിൽ കാണിച്ചിട്ടുണ്ട്..

പോരായ്മകളുണ്ടെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന വിനോദ ചിത്രമാണ്  Day Night Game. പകിട സ്‌റ്റൈലിൽ ഉള്ള സിനിമയാണ്. പക്ഷെ എനിക്കു ഇതാണ് പകിടയെക്കാൾ ഇഷ്ടമായത്.

Rating: 2.6/5
BO Verdict: Avg.