എല്ലാവർക്കും എന്റെ വിഷു ആശംസകൾ.
രണ്ട് വിഷുചിത്രങ്ങൾ കണ്ടു. ഗാങ്ങ്‌സ്റ്ററും 7ത് ഡേയും. കുറേ റിവ്യൂസ് വന്നത് കൊണ്ട് .Story part ഒഴിവാക്കുന്നു.
Gangster
അവലോസുണ്ട. പേരു കേട്ടാൽ എന്തോ ഭയങ്കര ഉണ്ടയാണെന്നു തോന്നൂം, പക്ഷേ അത്രയൊന്നും ഭയങ്കരമല്ലാത്ത ഒരു ഉണ്ടയാണ് 'ഗാങ്ങ്‌സ്റ്റർ' എന്ന ഈ ബിഗ് ഹൈപ്പ് ഉണ്ട.
രണ്ട് മണിക്കൂർ ത്രില്ലടിക്കാം എന്നു കരുതി കയറിയതാണ്. പക്ഷേ അധികം ത്രില്ലടിക്കാൻ കഴിഞ്ഞില്ല, ഇപ്പോ ത്രില്ലടിപ്പിക്കും, ഇപ്പോ ത്രില്ലടിപ്പിക്കും എന്നു കരുതി പടം തീരുന്നതു വരെ കാത്തിരുന്നു, പക്ഷേ അതുണ്ടായില്ല.
ഗാങ്ങ്‌സ്റ്ററിന്റെ ഹിസ്റ്ററി പറയാൻ കാർട്ടൂൺ. കാർട്ടൂണിനോടു എനിക്കു വലിയ വിരോധമൊന്നുമില്ല, നല്ല കാർട്ടൂണുകളാണെങ്ങിൽ ഇഷ്ടവും ആണ്, ടോം ആൻഡ് ജെറി് പോലെ. പക്ഷേ ഈ കാർട്ടൂൺ കണാൻ ഒരു സുഖവുമില്ല. കാർട്ടൂൺ മേക്കിങ്ങ് ശരിയല്ലാത്തതാണ് കാരണം. ഒരു മികച്ച കാർട്ടൂണിസ്റ്റ് (അല്ലെങ്കിൽ കാർട്ടൂൺ മേക്കർ) ആണ് ചൈയ്തതെങ്കിൽ ആ part ഭംഗിയായേനെ.
കഞ്ജാവടിയൻ തടിയൻ വില്ലനും മമ്മൂട്ടിയും തമ്മിലുള്ള ഫൈറ്റ് ആണ് കഥ. പുതുമയോടെ എടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ പുതുമ വേവാത്ത പരുവത്തിൽ വിളമ്പി.
ഒരു realistic സ്‌റ്റൈൽ മൂവി ആണ്. Fiction നെക്കാളും reality സ്‌റ്റൈലിൽ ആണ് എടുത്തിട്ടുള്ളത്. അതു കൊണ്ടാണ് പല റിവ്യൂകളും 'ആർട്ട് മൂവി' എന്നു പറഞ്ഞത്. പക്ഷേ രണ്ട് കാര്യങ്ങളിൽ ഈ ചിത്രം പരാജയപ്പെട്ടു. 1) ആർട്ട് മൂവി എന്ന നിലയിൽ എത്താനുള്ള 'ആർട്ട്' ഇതിലില്ല. ആഷിക്ക് അബുവിനു ചിലപ്പോൾ സംവിധായകൻ എന്ന നിലയിൽ മികവ് ഉണ്ടായിരിക്കും, പക്ഷേ അമൽ നീരദിന്റെ visual artistic sense ആഷിക്ക് അബുവിനു ഇല്ല. ഈ പടത്തിന് ഈ സെൻസ് അത്യാവശ്യമായിരുന്നു. 2) ഒരു മാസ്സ് ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ ഈ പടം പരാജയപ്പെട്ടു.
എന്നാലും ചില ഗുണങ്ങളൊക്കെ ഈ ചിത്രതിനു ഉണ്ട്, അതിലൊന്ന് മാസ്സ് ഇലെമെന്റ്‌സ് കുത്തിക്കേറ്റാൻ തീരെ ശ്രമിചില്ല എന്നതാണ്. കൊമേർഷ്യൽ വിജയം എന്ന ലക്ഷ്യം തീരെ ശ്രദ്ധിക്കാതെ കഥയോട് 100% സത്യസന്ധത പുലർത്തി നല്ല സിനിമയെടുക്കാൻ ശ്രമിച്ചു. പക്ഷെ ഒരു പരിധിയിൽ കൂടുതൽ മികവ് ഒരു ഘടകത്തിലും കൊണ്ടു വരാൻ കഴിഞ്ഞില്ല. ചുരുക്കിപറഞ്ഞാൽ ഒരു മികച്ച ചിത്രം (Postmodern movie) ഉദ്ദേശിച്ചു, പക്ഷെ ഒരു ശരാശരി ചിത്രമായിപ്പോയി.
Rating: 2.65/5
Verdict: Avg, maybe a hit due to hype and vacation season.
7th Day
ഒരു നല്ല ത്രില്ലർ ആണ് 7ത് ഡേ. ശക്തമായ തിരക്കഥയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഒരു darkness theme ഇൽ ആണ് എടുത്തിരിക്കുന്നത്. ഫസ്റ്റ് ഹാഫ് ക്യാമറ എനിക്കത്ര ഇഷ്ട്ടപ്പെട്ടില്ല. സെക്കന്റ് ഹാഫ് കൊള്ളാം, darkness theme നോട് ചേരുന്ന sequences ആണ്. ഈ തിരകഥ ആര് സിനിമ ആക്കിയാലും വിജയിക്കും.
പ്രിഥ്വിരാജ് സ്ഥിരം ശൈലിയിൽ നന്നായി അഭിനയിച്ചു. പ്രിഥ്വിരാജിന്റെ ആക്റ്റിംഗ് സ്‌റ്റൈലിനു ചേരുന്ന ഒരു precision ഈ തിരകഥക്കുണ്ട്.
ധൈര്യമായി ടിക്കറ്റെടുത്ത് കാണാവുന്ന ചിത്രമാണ് 7ത് ഡേ. ആസ്വദിക്കാൻ പറ്റും. നിരാശപെടുത്തില്ല.
Rating: 3/5
Verdict: Hit.
എന്റെ റിവ്യൂകൾക്കു താൽക്കാലിക വിട.
എന്റെ ജീവിതം കൂടുതൽ ഉത്തരവാദിത്തങ്ങളിലേക്കു നീങ്ങിയതിനാൽ ഇനി അധികം റിവ്വ്യൂസ് ഇടാൻ സാധിക്കില്ല. എന്നാലും പറ്റുമെങ്കിൽ ഞാൻ റിവ്വ്യൂ ഇടും. പക്ഷേ ഇതുവരെ ഇട്ടതു പോലെ എല്ലാ ആഴ്ചയിലും ഇടാൻ സാധിക്കില്ല.
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.