പ്രൈസ് ദ ലോർഡ് - ഒരു കഥയുള്ള സിനിമ. - Praise the lord Malayalam Movie Review

സഞ്ജയ് മഞ്‌ജ്രേക്കറെ ഒരിക്കൽ ഒരു കമന്റേറ്റർ കളിയാക്കി. ഈ 20-20 ലെ ബാറ്റിങ്ങിന്റെ സ്പീടും സഞ്ജയ് മഞ്‌ജ്രേക്കർ കളിച്ച കളിയുടെ ബാറ്റിംഗ് സ്പീടും വച്ചാണു കളിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 100 ബാളിൽ നിന്നാണല്ലോ 20 റൺസ് എടുക്കുന്നത്. സഞ്ജയ് മഞ്‌ജ്രേക്കർ അതിനു ഒരു സൂപ്പർ മറുപടി അപ്പോൾ തന്നെ കൊടുത്തു. സഞ്ജയ് മഞ്‌ജ്രേക്കർ പറഞ്ഞു, മൈക്കൽ ജാക്ക്‌സന്റെ വേഗതയുള്ള പോപ്പ് സംഗീതം കേൾക്കുന്നതും പണ്ടിറ്റ് ജസ്‌രാജിന്റെ സ്ലോ മ്യൂസിക് കേൾക്കുന്നതും തമ്മിൽ വത്യാസമുണ്ട്. അതു രണ്ടും ആസ്വദിക്കാൻ പറ്റും. പക്ഷേ ജസ്‌രാജിന്റെ മ്യൂസിക്  പോലെയല്ല ജാക്ക്‌സന്റെ മ്യൂസിക്. എന്റെ ക്രിക്കറ്റ് ജസ്‌രാജിന്റെ മ്യൂസിക് പൊലെയാണ് എന്ന്.

പ്രൈസ് ദ ലോർഡ് ഒരു സ്ലൊ മൂവീ ആണ്. ചിലപ്പോൾ എന്നല്ല മിക്കപ്പോഴും ബോറടിക്കും, പക്ഷേ ഇതിനൊരു കഥയുണ്ട്. പല ഫാസ്റ്റ് വാണിജ്യ ചിത്രങ്ങൾക്കും ഒരു നല്ല കഥയുണ്ടാവാറില്ല. കഥയുണ്ടെങ്കിൽ തന്നെ    Heroism പൊലിപ്പിച്ചു കാണിക്കാനോ അല്ലെങ്ങിൽ വിനോദ ഘടകങ്ങൾ  കുത്തിക്കേറ്റാനോ വേണ്ടി മാത്രമുള്ള കഥയായിരിക്കും. അല്ലെങ്ങിൽ മംഗളം വാരികയിൽ കാണുന്ന പോലെയുള്ള അതിവൈകാരികമായ കഥയായിരിക്കും. പക്ഷേ പ്രൈസ് ദ ലോർഡിന്റെ കഥ അങ്ങനെയല്ല. ഒരു സുന്ദരമായ കഥയാണ് പ്രൈസ് ദ ലോർഡ് പറയുന്നത്.

On Story

പ്രൈസ് ദ ലോർഡ് (ദൈവത്തിനു സ്തുതി) ഒരു Anti-thesis ആണ്. സാധാരണ സമൂഹത്തിൽ എങ്ങനെയാണ് ദൈവത്തെ സ്തുതിക്കേണ്ടത് എന്നതിനു ചില മാനദണ്ടങ്ങളുണ്ട്. അതു ചെറുപ്പകാലത്തിലേ നമ്മുടെ മനസ്സിൽ മതവും സമൂഹവും കുത്തിവെച്ചതാണ്. പ്രത്യെകിച്ച് ഇസ്ലാം മതത്തിലും ക്രിസ്ത്യൻ മതത്തിലും ഒട്ടു മിക്ക കാര്യങ്ങളും പാപമാണ് എന്നാണ് പഠിപ്പിക്കപെടുന്നത്. ദൈവവിചാരമുള്ള ആൾ എന്നു പറഞ്ഞാൽ ജീവിതത്തിന്റെ ഒരു സൗഭാഗ്യവും ആസ്വദിക്കാതെ ഒരു 'പാവത്താൻ' ആയി ആഗ്രഹങ്ങൾ മൂടിവച്ചു പള്ളിയിൽ പോയി 'പ്രൈസ് ദ ലോർഡ്' പറഞ്ഞു ജീവിക്കുന്നവൻ എന്നാണ് ഒരു വലിയ വിഭാഗം കരുതുന്നത്. ആഗ്രഹങ്ങൾ പാപമാണ് എന്ന കാഴ്ചപ്പാട് സമൂഹത്തിൽ എങ്ങനെയോ ഉണ്ടയിട്ടുണ്ട്, അതിനെ പൊളിക്കുന്ന ഒരു 'Anti-thesis' ആണു 'പ്രൈസ് ദ ലോർഡ്'.

വീട്ടിൽ ചാരുകസേരയിൽ അലക്കിത്തേച്ച ജുബ്ബയും ഇട്ടു തറവാട്ടു മഹിമ പറഞ്ഞിരിക്കുന്ന ഒരു പണക്കാരൻ പ്ലാന്റർ ആണ് നായകൻ പാലാക്കാരൻ ജോയ് (Mammooty), അപ്പൻ പിശുക്കി ഉണ്ടാക്കിയത് നിലനിർത്തുക എന്നതാണ് ജോലി, വേറെ പരിപാടികളൊന്നും ഇല്ല, ഭാര്യയുമൊത്തു ബോറടിയാണെങ്ങിലും അലട്ടില്ലാത്ത സുഖജീവിതം, രണ്ട് ഫ്രണ്ട്‌സ് ഉണ്ട്. ഒന്നു സണ്ണി (Mukesh) ആണ്, പബ്ലിക് പ്രോസിക്യൂട്ടർ ആവാൻ നടക്കുന്ന ഒരു വക്കീൽ, പിന്നൊന്നു ഒരു പൊലീസുകാരനാണ്.

ഇങ്ങനെ ഇവർ ഒരു മാതിരി ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോൾ സണ്ണി വഴി ജോയിക്കു ഒരു പണി കിട്ടുന്നു. പണി എന്നു പറഞ്ഞാൽ കുറച്ചു സുഖമുള്ള പണിയാണു കെട്ടോ, ഒരു കാമുകീകാമുകന്മാരെ ഒന്നു ഒളിപ്പിക്കണം, അതും രണ്ട് ദിവസത്തേക്ക്, കാമുക-യോഗം തനിക്കു ലഭിക്കാതെ പോയ ഒരു സൗഭാഗ്യമായത് കൊണ്ട് ജോയിക്കു സംഗതിയിൽ ഒരു ഹരം തോന്നുന്നു. ജോയ് മുമ്പ് പണിക്കാരത്തികളെയൊക്കെ വലയിട്ടിട്ടുണ്ടെങ്ങിലും ഒരു ലക്ഷണമുള്ള പ്രേമം ജോയിക്കു കിട്ടിയിട്ടില്ല. ആതു കൊണ്ടൊക്കെ ജോയിക്കു ഇതിൽ ഒരു ഹരം തോന്നുന്നു.

പക്ഷേ വരുന്ന കാമുകീകാമുകന്മാരോ? രണ്ട് അവതാര സംഭവങ്ങൾ ആണു ഇപ്പറഞ്ഞ കാമുകീ കാമുകന്മാർ. രണ്ടും ഒന്നാന്തരം വട്ട് കേസ്. ഇവർ മിന്നാമിനുങ്ങുകളെയൊക്കെ പിടിച്ചു തങ്ങളുടെ വട്ടു ലോകത്തിൽ വട്ട് ആസ്വദിക്കുന്നു. ഇതൊക്കെ കണ്ട് ജോയിക്കു മൊത്തതിൽ ഹരം പിടിക്കുന്നു.

പക്ഷെ ഹൃദയം തുറന്നു വച്ചു ധ്യാനനിമിഷത്തിൽ വിവാഹത്തിനായുള്ള ദൈവവിളിക്കു കാത്ത് നിൽക്കുകയാണ് ഈ കാമുകീ കാമുകന്മാർ എന്നു ജോയി അറിയുന്നില്ല. ജോയ് ഇവർക്കു വേണ്ടി പോരാടുന്നു. പക്ഷേ ഇവർക്കു ദൈവവിളി വരുന്നില്ല. കാമുകനാണെങ്ങിൽ ധൈര്യം ചോർന്നു അപ്പന്റെ അടുത്തു പോയാൽ മതി എന്ന അവസ്ഥയിൽ എത്തുന്നു. പെണ്ണിനു തന്റെ കൂടെ ക്ലബ്ബിൽ ഡാൻസ് കളിക്കുന്ന ലവനോടാണു പ്രേമം എന്നു തിരിച്ചറിയുന്നു. അവസാനം ശശി ആയ ജോയ് തന്റെ മുന്നിൽ കിട്ടിയ സൗഭാഗ്യം വേണ്ടെന്നു വച്ച മണ്ണുണ്ണിയായ കാമുകനോട് പ്രേമത്തെകുറിച്ചും ജീവിതത്തെക്കുറിച്ചും രണ്ട് ഡയലോഗ് അടിക്കുന്നു. ഈ ഡയലോഗ് ആണു സിനിമയുടെ Highlight.

ഇങ്ങനെയൊക്കെയാണ് കഥ.

Opinion

ഇത്രയും Funny ആയിട്ടുള്ള കാമുകീകാമുകന്മാരെ ഇതിനു മുമ്പ് കണ്ടിട്ടില്ല. അതിന്റെ കൂടെ ഒരു വിവരമില്ലാത്ത ജോയിയും, പിന്നെ നമ്മുടെ നാട്ടിൽ സ്ഥിരം കാണാറുള്ള കുറേ കഥാപാത്രങ്ങൾ, ഒരു സൂപ്പർ കോമഡി സിനിമക്കുള്ള എല്ലാ ഘടകങ്ങളും ഉണ്ടായിരുന്നു. പക്ഷേ കോമഡി എടുത്തതു അത്ര ശക്തമായില്ല. കുറച്ചു കൂടെ നന്നാക്കാമായിരുന്നു. സിദ്ദിക്ക്.-ലാലോ സത്യൻ അന്തിക്കാടൊ ചെയ്തിരുന്നെങ്ങിൽ Comedy മെച്ചപ്പെട്ടേനെ.

സിനിമയുടെ ആദ്യഭാഗങ്ങളൊക്കെ ഒരു അവാർഡ് ലൈനിൽ ആയിരുന്നു. ഒരു ഇഴച്ചിൽ അനുഭവപ്പെട്ടു. സക്കറിയയുടെ കഥ അങ്ങനെയായത് കൊണ്ടാവാം.

എല്ലാവരും നന്നായി അഭിനയിച്ചു, പ്രത്യേകിച്ചു സാംകുട്ടിയായി നമ്മുടെ 'K T Mirash'.

മമ്മൂട്ടി ഒരു മോശം കഥയാണ് തെരഞ്ഞെടുത്തത് എന്ന അഭിപ്രായം ശരിയല്ല. നല്ല കഥയാണ്, ആ കഥയുടെ ആത്മാവ് ചോരാതെ എടുത്തിട്ടുമുണ്ട്, സ്ലൊ ആണെങ്ങിലും ഒരു നല്ല സിനിമ തന്നെയാണ് 'പ്രൈസ് ദ ലോർഡ്'

Rating: 3/5
BO Verdict: Avg

Theater: Kannur Savitha
Status: 60% Saturday first show.

PS: ee chithram kandavar Susanna enna malayala chithram koodi kandal nannayirikkum. Ithinde oru 'Anti-thesis' anu Susanna.

No comments:

Post a Comment