1983 Review



On story

"പേരെന്താ?"

"അതു പിന്നെ ഞങ്ങളുടെ ഫാമിലി മൊത്തം 'സു' അല്ലെ? ചേച്ചി സുജാത, പിന്നെ ഞാൻ സുശീല, പിന്നെ എന്റെ അനിയന്റെ പേരു കുറച്ചു മോഡേൺ പേരാ.."

''സുമേഷ്!!'

ഈ ചിത്രത്തിലെ ഒരു സംഭാഷണം ആണു. സുമേഷ് എന്ന പേരിനെ മോഡേൺ ആയി കരുതുന്ന ഒരു നാട്ടിലെയും കാലഘത്തിലെയും സിനിമ.  പിന്നെ ഗ്രാമങ്ങളിൽ അങ്ങനെയല്ലേ? കലാഭവൻ മണി പാടിയ പോലെ.

"വള്ളിസ്സൗസറുമിട്ടു നടക്കണ പിള്ളേരുണ്ടു നൂറു
കള്ളു കുടിച്ചു കിറുങ്ങി നടക്കണ കഞ്ഞികളുണ്ടു നൂറു.."

നമ്മുടെ നായകൻ ഇങ്ങനത്തെ ഒരു കഞ്ഞിയാണു. ഒരു ക്രിക്കറ്റ് കഞ്ഞി..

ഇയാൾക്കു രാവിലെ തിന്നണം പിന്നെ ബാറ്റുമെടുത്തു കളിക്കാൻ പോവണം എന്നേയുള്ളു, വെറെയൊന്നും അധികം തലയിൽ കെറില്ല, കേറ്റാൻ ശ്രമിച്ചാൽ പ്രാന്തു വന്നു തല ചൊറിയും...പക്ഷേ ഇയാൾക്കു ഒരു പ്രേമമുണ്ടു.. ഇങ്ങനെയുള്ള ഒരാൾക്കും പ്രേമം. അതും ഒരു ഫസ്റ്റ് ക്ലാസ്സ് സുന്ദരികുട്ടിക്കു.  പെണ്ണു നല്ല ലവ് മൂഡിലാനെൺകിലും അതിനെ ഇയാൾ തന്റെ ക്രിക്കെറ്റിൽ മതിമറന്ന തലയിൽ ഓർക്കുന്നേയില്ല. പിന്നെ പെണ്ണിന്റെ കല്യാണം കഴിഞ്ഞു കുട്ടിയായതു കണ്ടപ്പോളാണു ഒരു ബോധമൊക്കെ ഉണ്ടാകുന്നത്. അപ്പോൾ ഫ്രണ്ട്‌സൊക്കെ ചേർന്നു ഒരുവിധം ഇയാളെകൊണ്ടു ഒരു കല്യാണം കഴിപ്പിക്കുന്നു.  കുട്ടിയാവുന്നു.  കുട്ടി മടലിന്റെ ബാറ്റിൽ ക്രിക്കെറ്റ് കളിക്കുന്നു.  ഇയാൾ ബാറ്റു വാങ്ങുന്നു.  കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നു.  ദാണു കഥ.

ഇയാൾക്കൊരു അച്ചനും അച്ചനു ചില ആഗ്രഹങ്ങളും ഒക്കെയുണ്ടെന്നുള്ളതു വേറെ ലൈൻ.

Opinion

ഈ ചിത്രത്തിന്റെ  highlight ആയിട്ടു തോന്നിയതു നായകന്റെ അച്ചനു നായകനിലും നായകനു അയാളുടെ മകനിലും ഉള്ള അഭിലാഷങ്ങളാണു. ഇതു നന്നായി എടുത്തിട്ടുണ്ട്.  പിന്നെ ഗ്രാമവും ക്രിക്കറ്റും, ആതും നന്നായി. ഏന്നാലും ഈ ചിത്രത്തിനു എന്തൊക്കെയോ പൊരായ്മകളുണ്ടെന്നു തോന്നി.

പ്രധാന പോരായ്മ നിവിൻ പോളിയുദെ അഭിനയമാണു.

ഈ ചിത്രത്തിലെ രമേശൻ ഒരു കഞ്ഞിയായിരിക്കും, പക്ഷേ അയാൾ നന്നായി ക്രിക്കെറ്റ് കളിക്കുന്നുണ്ട്, പന്തു അടിച്ചു പറപ്പിക്കുന്നുണ്ട്. അതു മറ്റുള്ളവർക്കില്ലാത്ത ഒരു കഴിവാണു, അങ്ങനെയൊരാൾക്കു ക്രിക്കെറ്റിനൊടു ഒരു ആവേശവും അഭിനിവേശവും ഒക്കെ കാണും. നിവിൻ പോളിയുടെ മുഖത്തു അങ്ങനെ ഒരു ഭാവവും ഇല്ല. അടൂരിന്റെ അവാർഡു പടത്തിലെ നായകന്മാരിൽ കാണപ്പെടാറുള്ള ഒരു നിർവികാരതയാണു മുഖത്ത്.

പിന്നെയൊരു പൊരായ്മ നായകന്റെ പ്രേമമാണു. വളരെ ക്രിത്രിമമായി തോന്നി. ഇങ്ങനെയുള്ള ഒരാൾക്കു സാധാരണ ഗതിയിൽ പ്രേമം ഉണ്ടാവില്ല, പ്രേമം ഉണ്ടാവുന്ന ഒരാൾ ഒരിക്കലും ഇങ്ങനെയും ആകില്ല.

ആദ്യരാത്രി സീനിൽ ശോകഗാനമണു BGM. ഇയാളുടെ പ്രേമം ഇത്ര സ്‌ട്രോങ്ങ് ആയിരുന്നോ?

പക്ഷേ ഈ പൊരായ്മകളൊക്കെ നമ്മുടെ നാട്ടുകാർക്കുള്ള ക്രിക്കറ്റ് സ്‌നേഹത്തിനു മുമ്പിൽ ചെറുതാവും. പിന്നെ സച്ചിന്റെ സാനിധ്യം ചിത്രത്തിൽ മുഴുവനായും ഉണ്ടായതു കൊണ്ടും ഒക്കെ നമ്മുടെ ക്രിക്കെറ്റ് പ്രേമികളായ കാണികൾ അതിന്റെയൊക്കെ ഒരു ലഹരിയിൽ തെയേറ്ററിൽ എല്ലം മറന്നു ഇരുന്നോളും. പൊരായ്മകൾ ക്രിക്കറ്റും സച്ചിനും പൂർണമായും മറപ്പിക്കുന്നു.

ഗോപി ആശാനായി ജോയ് മാത്യു് തിളങ്ങി. സൂപ്പർ ടൂപ്പർ അക്റ്റിംഗ്. ആഭിനയം എന്താണെന്നു നിവിൻ പോളി ഇങ്ങേരെ കണ്ടു പഡിക്കണം.

മൊത്തത്തിൽ ക്രിക്കറ്റായതു കൊണ്ടും സച്ചിനായതു കൊണ്ടും രക്ഷപ്പെടുമായിരിക്കും.

Rating: 3/5
BO: maybe, maybe a hit.

Theatre: Kannur Kavitha
Status: 80% First show

No comments:

Post a Comment