ഹൈവേ - അനതിസാധാരണമായ ഒരു ദ്രിശ്യകലാസ്രിഷ്ടി. - Highway Hindi Movie Review


ഒരു വത്യസ്തമായ അനുഭവമായിരുന്നു ഹൈവേ. പ്രതീക്ഷിച്ചതിൽ നിന്നും വത്യസ്തമായ ഒരു ഫിലിം. ഇതു തീർച്ചയായും ആർട്ട് ഫിലിം ഗണത്തിൽ പെടുത്തേണ്ട സിനിമയാണ്. കുറേ അവാർഡുകൾ തീർച്ചയായും അർഹിക്കുന്നുണ്ട്.

റൻഡീപ് ഹൂഡയും ആലിയ ഭട്ടും തകർത്തഭിനയിച്ചു.  ഇവർക്ക് ഇതിനു നാഷണൽ അവാർഡ് കിട്ടിയാൽ അത്ഭുതപ്പെടാനില്ല.

On Story

ഒരു VVIP യുടെ മകളായ വീര (Alia Bhatt) ഒരു സമ്പന്ന ഗൃഹത്തിലെ സമ്പന്നന്റെ മകളാണ്,  എന്നു പറഞ്ഞാൽ മകളുടെ റോൾ നന്നായി അഭിനയിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയാണ്.   അവളുടെ കല്യാണത്തിന്റെ തിരക്കു കാണിച്ചു കൊണ്ടാണു സിനിമ തുടങ്ങുന്നത്.  ഡ്രസ്സ് എടുക്കലും ആഭരണങ്ങൾ എടുക്കലും അഭിപ്രായങ്ങളും ആളുകളെ കാണലും ഒക്കെയായി മൊത്തം തിരക്ക്,  ഈ പരിപാടിയിൽ ഒരു വിധം തളർന്ന വീരക്കു കല്യാണതിന്റെ തെലേന്നു രാത്രി ഒന്നു ശ്വസിക്കണം എന്നു തോന്നുന്നു.  കുറച്ചു ശുദ്ധവായു ശ്വസിക്കാൻ വേണ്ടി വീര തന്റെ ഭാവിവരനുമൊത്തു വെളിയിൽ പോവുന്നു.  പക്ഷെ അവരെ വെളിയിൽ വച്ചു ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോകുന്നു.

മഹാവീർ (Randeep Hooda) ഈ ക്വട്ടേഷൻ സംഘത്തിലെ അംഗമാണ്. തട്ടിക്കൊണ്ടു വരപ്പെട്ട വീര ഒരു രാഷ്ട്രീയ VVIP ത്രിപാഠിയുടെ മകളാണെന്നറിഞ്ഞു സംഘത്തലവൻ അവളെ വിടാൻ പറയുന്നു. പക്ഷെ പണക്കാരോടും VVIP കളോടും കടുത്ത വിദ്ദ്വേഷം മനസ്സിൽ സൂക്ഷിക്കുന്ന മഹാവീർ അതിനു സമ്മതിക്കുന്നില്ല. മഹാവീർ വീരയെ പല കേന്ദ്രങ്ങളിലാക്കി ഒളിച്ചു താമസിപ്പിക്കുന്നു. ഈ ഒളിച്ചു താമസിക്കലുകൽക്കിടയിലുള്ള യാത്ര, തുറന്ന ഹൈവേയിലൂടെയുള്ള ലോറിയാത്ര വീരയുടെ കൂട്ടിലടക്കപ്പെട്ട മനസ്സിനെ തുറന്നു വിടുന്നു. അവൾ പുറം ലോകം കാണുന്നു, മറ്റുള്ളവരോട് ഇടപഴകുന്നു, ശുദ്ധവായു ശ്വസിക്കുന്നു. അവൾക്കു പിന്നെ തെട്ടികൊണ്ടു വന്നവരുടെ കൂടെ നിന്നാൽ മതി. തിരിച്ചു വീട്ടിലോട്ടു പൊവേണ്ട. വീരയുടെ ഈയൊരു മാനസികാവസ്ഥ മഹാവീറിന്റെ ലോകത്തോടുള്ള കാഴ്ചപ്പാട് മാറ്റുന്നു. ഇങ്ങനെയുള്ള മഹാവീറിന്റെ പുതിയ തിരിച്ചറിവുകൾ അവനെ അവന്റെ മനസ്സിനകത്തു പൂർവ്വ അനുഭവങ്ങൾ നിർമിച്ചിട്ടുള്ള വേലികൾക്കപ്പുറത്തേക്ക് കൂട്ടികൊണ്ടുപോകുന്നു. ഈ നിമിഷങ്ങൾക്കിടയിൽ ജീവിതം എന്താണെന്നു അവർ അറിയുന്നു, ബന്ധത്തിന്റെ, ജീവിതതിന്റെ സൗന്ദര്യം അവർ അനുഭവിക്കുന്നു. 

Opinion

നല്ല സിനിമക്കു വലിയ കഥയൊന്നും വേണ്ട എന്നു മനസ്സിലാക്കണമെങ്ങിൽ ഹൈവേ കണ്ടാൽ മതി. സുന്ദരമായ ഷോട്ടുകൾ, നിഷ്‌കളങ്കമായ ഡയലോഗുകൾ, മനുഷ്യന്റെ മൗലികമായ അവസ്ഥകളുടെ അവതരണം, മനുഷ്യ ജീവിതത്തിന്റെ ഉദാത്തമായ അവസ്ഥകൾ, പ്രക്രിതിയുമായുള്ള മനുഷ്യന്റെ ബന്ധം, ശുദ്ധമായ ബന്ധങ്ങളോടുള്ള മനുഷ്യന്റെ അഭിനിവേശം, സർവോപരി പ്രേമം... ഇതൊക്കെ സുന്ദരമായി കാണിച്ചിരിക്കുന്നു ഹൈവേ.

ഒരു VVIP യുടെ സമൂഹത്തിലെ നില നിലനിർത്താനും നന്നാക്കാനുമുള്ള മത്സരങ്ങൾ, അതിനിടയിൽ ഉണ്ടാവുന്ന അസൂയകൾ, നേരിടേണ്ടി വരുന്ന കാപട്യങ്ങൾ, പക, പ്രതികാരം, പേടി.. എന്നിങ്ങനെ എല്ലാ സംഗതികളും സഹിച്ചു സമ്പന്നനാവുന്നതിന്റെ, നേട്ടങ്ങളുടെ ത്രിൽ അനുഭവിക്കാതെ സമ്പന്ന ഗൃഹത്തിൽ കഴിയുന്ന ആളുകലുടെ കഥ കൂടിയാണ് ഇത്. പുറമേ നിന്നു നൊക്കുമ്പോൾ അവർക്കു എല്ലാം ഉണ്ട്, പക്ഷെ പരീക്ഷണങ്ങളുടെ Reverse games പുറമേ നിന്നു നോക്കുന്നവർ കാണുന്നില്ല. ശ്രീകുമാരൻ തമ്പി പാടിയ പോലെ,

'പുറമേ കാണുമ്പോൾ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങൾക്കതു താൻ കാരാഗൃഹം...'

മറുവശത്തു മഹാവീർ അനുഭവിക്കുന്നതു അടിച്ചമർത്തപ്പെട്ടവന്റെ, ഒതുക്കപ്പെട്ടവന്റെ, ശബ്ദമില്ലാത്ത ദരിദ്രന്റെ വേദനയാണ്. ഈ രണ്ട് അവസ്ഥകളും സ്തുത്യർഹമായ നിലയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇതിനു രന്ദീപ് ഹൂഡക്കു നാഷണൽ അവാർഡ് ഉറപ്പാണ്. പച്ച മനുഷ്യനെ വളരേ ഭംഗിയായി അവതരിപ്പിക്കാൻ റൻഡീപ് ഹൂഡക്കു കഴിഞ്ഞിട്ടുണ്ട്. ആലിയയും വളരെ മികച്ച പ്രകടനം നടത്തി.

എല്ല ഡിപ്പാർട്ടുമെന്റ്‌സും നന്നായി. മ്യൂസിക്കും സൗണ്ടും എടുത്തു പറയേണ്ട രീതിയിൽ സിനിമക്കു പിന്തുണ നൽകി.  

ചുരുക്കിപ്പറഞ്ഞാൽ രണ്ട് മണിക്കൂർ ദ്രിശ്യവിസ്മയാനുഭവം ആണ് ഹൈവേ.

Rating: 3.75/5
BO Verdict: Maybe a hit, but it doesn't matter

Theater: Ernakulam little shenoys
Status: 30% Second show yesterday.

No comments:

Post a Comment