ഹാപ്പി ജേര്‍ണി റിവ്യൂ - Happy Journey Malayalam Movie Review

ഒരു നല്ല പായസം വെക്കാൻ കലം അടുപ്പത്തു വച്ചതാണ്. പക്ഷേ പല്ലി വീണു പായസം മോശമായി പോയി, അല്ലെങ്ങിൽ ഉപ്പിനു പകരം പഞ്ചസാര ഇട്ടതു കൊണ്ട് കറി മോശമായിപ്പോയി എന്നൊക്കെ പറയാറില്ലേ, അങ്ങെനെ ഒരു സംഭവം ആണു ഹാപ്പി ജേർണി എന്നു വിചാരിച്ചാൽ തെറ്റി. അങ്ങനെ ഒരു സംഭവമല്ല ഹാപ്പി ജേർണി.

ഒരു സാമ്പാർ വെക്കാൻ പച്ചക്കറികളും മറ്റും അരിഞ്ഞിട്ടു സാമ്പാർ തയ്യാറാവുമ്പോൾ പാചകക്കാരനു പെട്ടെന്നു നട്ടപ്രാന്ത് വന്ന് കല്ലും മണ്ണും വാരിയിട്ടു വാങ്ങി വച്ചു ചൂടാവാത്ത സാമ്പാർ ഊണിനു വിളമ്പിയാൽ എങ്ങനെയിരിക്കും? അതാണു ഹാപ്പി ജേർണി.

On Story

ക്രിക്കറ്റ് കളിക്കാൻ മിടുക്കനായ ആരോണിന്റെ (ജയസൂര്യ) ബാല്യകാലം കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. പയ്യനെ അമ്മ പ്രോത്സാഹിപ്പിക്കുന്നു. പക്ഷെ ഒരു അപകടത്തിൽ ആരൊണിനു കാഴ്ച നഷ്ടമാവുന്നു. പിന്നെ ആരോൺ കണ്ണില്ലാത്തവരുടെ ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ അമ്മ മരിക്കുന്നു. പിന്നെ ആരോൺ ഹോട്ടൽ തൊഴിലാളിയാവുന്നു. ആരോൺ പിന്നെയും അന്ധരുടെ ഇന്ത്യൻ ടീമിൽ ചേരാൻ പോവുന്നു. അപ്പോൾ ഒരു ഡോക്ടർ വന്നു ആരോണിനു മറ്റൊരാളുടെ കണ്ണ് നൽകാം എന്നു പറയുന്നു. പക്ഷേ കണ്ണ് മാറ്റിവെക്കുന്ന ഓപ്പറേഷന്റെ സമയത്ത്  ടൂർണമെന്റ് കളി മിസ്സ് ആവും. ആരോൺ കണ്ണ് ലഭിക്കുന്നതിനുള്ള ചാൻസ് കളഞ്ഞിട്ടു അന്ധരുടെ ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാൻ തീരുമാനിക്കുന്നു... ഇങ്ങനെയൊക്കെയാണ് കഥ.

Opinion

അന്ധരുടെ ക്രിക്കറ്റ് കളി അല്ലെങ്ങിൽ അവരുടെ സ്വപ്നങ്ങൾ കാണിക്കുക എന്ന ആശയം നല്ലതായിരുന്നു. പക്ഷേ സ്‌ക്രിപ്റ്റ് നശിപ്പിച്ചു.

പടം വളരെ അരോചകമായി തോന്നി. ലോജിക്കിനു ഒരു ചാൻസും ഇല്ലാത്ത ഒരു തിരക്കഥയായിരുന്നു. നല്ല BGMഉം ക്യാമറയുമൊക്കെ വച്ചു അതിനെ എങ്ങനെയെങ്ങിലും നന്നാക്കാൻ ശ്രമിച്ചെങ്ങിലും പരിതാപകരമാം വിധത്തിൽ പണി പാളി.

ഗുരുതരമായ എന്തോ മാനസിക വിഭ്രാന്തി സംവിധായകനും ജയസൂര്യക്കും ബാധിച്ചു എന്നാണു തോന്നിയത്. അല്ലെങ്ങിൽ ഇത്ര മോശം സ്‌ക്രിപ്റ്റ് ഒരു സംവിധായകൻ സിനിമയാക്കുമോ? ജയസൂര്യ അതിൽ കേറി അഭിനയിക്കുമോ? അത്ഭുതം തോന്നുന്നു.

Rating: 1.5/5
Verdict: Disaster 

Theater - Kannur Samudra
Status: Around 40% First show

No comments:

Post a Comment