ബാല്യകാലസഖി റിവ്യൂ



On Story

വിധിയുടെ വിളയാട്ടങ്ങൾ. വിധി വിളായാടുന്നു. മനുഷ്യൻ പലപ്പോഴും പകച്ചു നിൽക്കുന്നു. ഇടക്കു വിധി വച്ചു നീട്ടുന്ന ഏതാനും നിമിഷങ്ങളിൽ ചിരിക്കുന്നു. അല്ലെങ്ങിൽ കരയുന്നു. ഇല്ലായ്മകളുടെ കാലത്തെ സങ്കടങ്ങളുടെ ജീവിതം പറയുന്നു ഈ സിനിമ. 

മനുഷ്യന്മാർക്കു ജീവിതത്തിൽ വലിയ സാധ്യതകൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലത്തു വൈക്കത്തുള്ള മജീദും മജീദിന്റെ വാപ്പയും ആടിതീർത്ത ജീവിതത്തിന്റെ കഥയാണു ബാല്യകാലസഖി.

മജീദിന്റെ ബാല്യം സമ്മ്രിധിയുടെതാണെങ്കിലും ഒന്നിനും ഒരു ഉറപ്പുമില്ലാത്ത കാലഘട്ടത്തിൽ മജീദ് പലപ്പോഴായി വീടു വിട്ടിറങ്ങുന്നു. കഷ്ടപ്പാടുകൾക്കിടയിലും മജീദിന്റെ ചിരി നിലനിർത്തുന്നതു സുഹറ എന്ന അവന്റെയുള്ളിലെ വിളക്കാണു. ദുഖങ്ങളിൽ അവൻ സുഹറയെക്കുറിച്ചോർക്കുന്നു, ഒരു നല്ല നാളെയുടെ പ്രതീക്ഷകളിൽ അവൻ ഇന്നിന്റെ ദുഖങ്ങളെ മറക്കുന്നു. 

സുഹറയുമായുള്ള ഒരു ജീവിതം തുടങ്ങുന്നതിനു കുടുംബപ്രാരാഭ്ദങ്ങൾ വിലങ്ങായി വരുന്നു, ജോലിക്കായി പുറത്തു പോവേണ്ടി വരുന്നു. സുഹറയുടെ സുൽത്താനായുള്ള ഒരു 'രാജയോഗ' ജീവിതത്തിന്റെ സ്വപ്നങ്ങൾ അയാളെ മുന്നോട്ടു നയിക്കുന്നു. പക്ഷെ വിധി വിളയാടുന്നു. സുഹറയുടെ മരണവാർത്ത അയാൾ അറിയുന്നു.


Opinion

വളരെ ജീവിതഗന്ധിയായ ഒരു സാഹിത്യസ്രിഷ്ടിയാണു സിനിമയാക്കിയിരിക്കുന്നത്. ഈ കഥ ഞാൻ വായിച്ചിട്ടില്ല. ചിത്രം കണ്ടപ്പോൾ ബഷീറിന്റെ കുറേ ക്രിതികൾ വായിക്കണമെന്നു തോന്നി.

മമ്മൂട്ടി എന്തു കൊണ്ടാണു മമ്മൂട്ടിയായതെന്നു ഈ ചിത്രം കണ്ടാൽ അറിയാം. Maestro performance. 

മീന അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു. മാമുക്കോയയും മികച്ചു നിന്നു. 

ഈ കഥ വായിച്ചിട്ടില്ലാത്തതു കൊണ്ടു സംവിധാനത്തെ പറ്റിയും തിരകഥയെ പറ്റിയും അഭിപ്രായം പറഞ്ഞാൽ ശരിയാവില്ല. 

മൊത്തത്തിൽ മികച്ച ചിത്രമാണു. ഒരു എന്റെർറ്റൈനർ ആണെന്നു പറയാൻ പറ്റില്ല. ഒരു നല്ല കലാസ്രിഷ്ടി എന്നു പറയാം.

Score: 3.5/5
BO: Unprectable because of award nature of the movie.

No comments:

Post a Comment